ഗോദയിലെ അതിഥി സിംഗ് ഇനി പൃഥ്വിരാജിന്റെ ഇവ..!!

പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിക്ചേഴ്സിനൊപ്പം ചേർന്നു ആദ്യമായി നിർമിക്കുന്ന ‘9’ (nine) മൂവിയിലെ നായികയെ അന്നൗൻസ് ചെയ്തു.

ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വാമിഖ ഗബ്ബി ഒരു തവണ കൂടി മലയാളത്തിൽ എത്തുകയാണ്. ഇവ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഗോദയിലൂടെ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച വാമിഖ ഒരു തവണ കൂടി മലയാളത്തിലേക്ക് എത്തുമ്പോൾ ആരാധകരുടെയും അണിയറക്കരുടെയും പ്രതീക്ഷ വലുതാണ്. മണാലിയിൽ ചിത്രീകരണം പുരോഗമിക്കുന്ന 9ന്റെ സംവിധാനം ജെനുസ് മുഹമ്മദ് ആണ്. സിനിമറ്റൊഗ്രാഫി അഭിനന്ദൻ രാമനുജം. സംഗീതം ഒരുക്കുന്നത്‌ ഷാൻ റഹ്മാൻ ആണ്.

ഈ വർഷം തന്നെ ചിത്രം തീയേറ്ററുകളിൽ എത്തും. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സയൻസ്‌ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന സിനിമയായിരിക്കും ‘9’. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments