പാപ്പനിലെ സ്റ്റിൽ പങ്കുവെച്ചുകൊണ്ട് അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് ഗോകുൽ സുരേഷ്

അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് ഗോകുൽ സുരേഷ്. ഇരുവരും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ജോഷി ചിത്രത്തിന്റെ സ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് ഗോകുൽ ആശംസകൾ നേർന്നത്. സുരേഷ് ഗോപിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങള‍്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.

ഗോകുലിന് പുറമെ സണ്ണി വെയ്ന്‍, നീത പിള്ള, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ. വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം.

twitter retweet kaufen