പട്ടിയെ നോക്കാന്‍ ആളെ തിരക്കി സംഗീത സംവിധായകന്റെ പോസ്റ്റ്; 15000 ശമ്പളവും പിന്നെ ചോറും തരുമെന്ന് വാഗ്ദാനം

മലയാള സിനിമയിലെ യുവ സംഗീത സംവിധായകരില്‍ പ്രശസ്തനായ ആളാണ്് ഗോപി സുന്ദര്‍. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ അദ്ദേഹത്തെ ട്രോളന്‍മാര്‍ കോപ്പി സുന്ദര്‍ എന്നും വിളിക്കാറുണ്ട്. എന്നാല്‍ ട്രോളുകളെല്ലാം ആഘോഷമാക്കിയാണ് ഗോപി സുന്ദറിന്റെ ജീവിതം. എന്നാല്‍ ഇപ്പോഴിതാ പാട്ടിനേക്കാള്‍ വളരെ ഗൗരവമുള്ള കാര്യവുമായാണ് ഗോപി സുന്ദര്‍ എത്തിയിരിക്കുന്നത്.

വീട്ടിലെ നായ്കള്‍ക്കു വേണ്ടിയാണ് നോക്കാന്‍ ആളെ അന്വേഷിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ അന്വേഷിച്ച് കൊണ്ട് തന്റെ പുതിയ ആവശ്യം അദ്ദേഹം അറിയിച്ചത്. ഇതിന് മുന്‍പ് വീട്ടുജോലിക്കാരെ തേടിയും ഗോപി സുന്ദര്‍ പോസ്റ്റ് ഇട്ടിരുന്നു. ബന്ധപ്പെടാന്‍ ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് പട്ടിയെ നോക്കാനാളെ തിരക്കി പോസ്റ്റ് വന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പോസ്റ്റിനെ ട്രോളി നിരവധിപ്പേരെത്തി. ‘ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. നിങ്ങളാരും ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണെന്നും ഇതിനും ഗോപി സുന്ദര്‍ കൃത്യമായി ?ഗോപി സുന്ദര്‍ മറുപടി നല്‍കി. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാമെന്നുമായിരുന്നു താരത്തിന്റെ മറുപടി.