നേരിട്ട്‌ കണ്ട്‌ മനസിലാക്കുന്ന പൃഥ്വിരാജ് വളരെ വ്യത്യസ്തനാണ് – ഗൗരി നന്ദ

പൃഥ്വിരാജ് എന്ന നടന്റെ അടുത്തിടെ റിലീസ് ആയ രണ്ടു ചിത്രങ്ങളും റിലീസിന് ശേഷം നായകനടനൊപ്പം അല്ലെങ്കിൽ അതിനു മുകളിൽ സഹതാരങ്ങൾക്ക് പ്രശംസ നേടി കൊടുത്ത സിനിമകളാണ്. നല്ല സിനിമയ്ക്ക് മുന്നിൽ താൻ സഹനടൻ ആണെന്ന അഭിപ്രായം തനിക്കുണ്ട് എന്ന അഭിപ്രായം പല അഭിമുഖങ്ങളിലും പൃഥ്വി പങ്കു വച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അയ്യപ്പനും കോശിയും എന്ന സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ച ഗൗരി നന്ദ തന്നെ പറഞ്ഞിരിക്കുകയാണ് പൃഥ്വിയെന്ന നടനിലെ ഈ ഗുണത്തെ പറ്റി. സ്ക്രീനിലെ പോലെയല്ല എന്നും ഒപ്പം നേരിട്ടു കാണുന്ന പൃഥ്വി നമ്മളെല്ലാം കേട്ടും അറിഞ്ഞും വച്ചിരിക്കുന്നതിൽ നിന്ന് ഒരുപാട് വ്യത്യാതനാണെന്നും ഗൗരി പറയുന്നു. ചിത്രത്തിലെ കഥാപാത്രം ചെയ്യാൻ പൃഥ്വി കാട്ടിയ ധൈര്യത്തെ പറ്റിയും നടി പറയുന്നുണ്ട്.

അയ്യപ്പനും കോശിയിലും തന്റെ കഥാപാത്രം അമാനുഷികതകൾ ഇല്ലാത്തത് ആണെന്ന് പൃഥ്വി പറയുമ്പോൾ പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടുകയാണ് ഈ നടനെ. സംവിധായകൻ ഉൾപ്പടെ അഭിനയിച്ച താരങ്ങൾ എല്ലാം പൃഥ്വിയെ പ്രശംസിക്കുമ്പോൾ അവിടെയും ജയിക്കുന്നത് സിനിമയാണ് എന്നതിൽ പ്രേക്ഷകർക്ക് അഭിമാനിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments