നായികയിൽ നിന്ന് സംവിധായകയിലേക്ക്‌; ഗൗതമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണിവെയ്ൻ നായകൻ..!!


സെക്കന്റ്‌ ഷോ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച്‌ പിന്നീട്‌ കൂതറ, ഡയമണ്ട്‌ നെക്ലേസ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചതയായ ഗൗതമി ഇനി സംവിധായകയുടെ വേഷമണിയും. ഇന്നലെ തിരുവനന്തപുരത്ത് വെച്ച്‌ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

സണ്ണി വെയ്ൻ ആണ് ചിത്രത്തിലെ നായകൻ. വിമാനം, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ അനൂപ്‌ മേനോൻ, സൈജു കുറുപ്പ്‌ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. സംവിധായകനും ഗൗതമിയുടെ ഭർത്താവ്‌ കൂടിയായ ശ്രീനാഥ്‌ രാജേന്ദ്രൻ അടുത്തതായി സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രം കുറുപ്പിന്റെ തിരക്കഥ ഒരുക്കുന്ന ഡാനിയേൽ സായൂജ്‌ നായരും K.S അരവിന്ദുമാണ് ഇതിനും തിരക്കഥ ഒരുക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments