ഗോവിന്ദ്‌ പത്മസൂര്യയും നയനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘ക്രിസ്റ്റഫർ കൊളമ്പസ്‌’; ഫസ്റ്റ്‌ ലുക്ക്‌ പുറത്തിറക്കി ടോവിനോയും ഉണ്ണി മുകുന്ദനും

പ്രശാന്ത്‌ ശശി സംവിധാനം നിർവഹിച്ച്‌ ഗോവിന്ദ്‌ പത്മസൂര്യ നായകനാകുന്ന ക്രിസ്റ്റഫർ കൊളമ്പസ്‌ എന്ന സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ടോവിനോ തോമസും ഉണ്ണി മുകുന്ദനും ചേർന്ന് പുറത്തിറക്കി. സസ്‌പെൻസ്‌ ത്രില്ലർ ചിത്രമായ ഇതിൽ ജൂൺ, മണിയറയിലെ അശോകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നയന എൽസയാണ് നായികയായി എത്തുന്നത്‌.

ബിഗ്‌ ജെ ഇന്റർനാഷണലിന്റെ ബാനറിൽ ജിൻസ്‌ വർഗീസ്‌ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്‌. ഫേബിൻ വർഗീസും സംവിധായകൻ പ്രശാന്ത്‌ ശശിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്‌. വിദേശ താരവും ഗായകനുമായ നീൽ ലീ ലുക്കും സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്‌. റോണ ജോ ആണ് മറ്റൊരു താരം.