ജനപ്രിയനായകന് ജനസാഗര വരവേൽപ്പ്; ബാലൻ വക്കീലിനെ ഏറ്റെടുത്ത്‌ പ്രേക്ഷകർ..!

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനായി കഴിഞ്ഞ വാരം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു കോടതിസമക്ഷം ബാലൻ വക്കീൽ. മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി തിരുവനന്തപുരത്തെ തീയേറ്ററുകളിൽ എത്തിയ ദിലീപിനെ വരവേറ്റത് ജനസാഗരമാണ്. ആർപ്പു വിളികളും ഹർഷാരവങ്ങളോടെയും സിനിമയെ പോലെ തന്നെ ദിലീപ് പ്രേക്ഷകർക്കൊപ്പം ചിലവഴിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് പങ്കെടുക്കുന്ന വളരെ കുറച്ചക പൊതുപരിപാടികളിൽ ഒന്നു കൂടിയായിരുന്നു ഇത്.

ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് പുറമേയാണ് ഇപ്പോൾ ജനപ്രിയനായകന്റെ ജനപ്രീതി വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments