സുഡാനി ഫ്രം നൈജീരിയക്ക്‌ ശേഷം സകരിയ ഒരുക്കുന്ന ‘ഹലാൽ ലൗ സ്റ്റോറി’; ട്രെയ്‌ലർ കാണാം

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമക്ക്‌ ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഹലാൽ ലൗ സ്റ്റോറി എന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത്‌ സുകുമാരൻ, ജോജു ജോർജ്‌, ഷറഫുദ്ദീൻ, ഗ്രേസ്‌ ആന്റണി, സൗബിൻ, പാർവതി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌.

സകരിയയും മുഹ്‌സിൻ പരാരിയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ നിർമ്മാണം ആഷിഖ്‌ അബു, ജെസ്ന ആഷിം, ഹർഷാദ്‌ അലി എന്നിവർ ചേർന്നാണ്. ഒക്ടോബർ 15ന് ആമസോൺ പ്രൈമിൽ ആണ് സിനിമ റിലീസ്‌ ചെയ്യുന്നത്‌.