ഹൻസികയുടെ അൻപതാം ചിത്രം; മഹായുടെ പുത്തൻ പോസ്റ്റർ

തെന്നിന്ത്യൻ താരസുന്ദരി ഹൻസികയും ചിമ്പുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മഹാ. സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. യുആർ ജമീൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മഹാ ഹൻസികയുടെ അൻപതാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ നിർമ്മാതാവ് മതിയലങ്ങനാണ്. സംഗീതസംവിധാനം ജിബ്രാന്റേതാണ്. തമിഴ് സൂപ്പർ താരം ചിലമ്പരശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ തമ്പി, കരുണാകരൻ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷത്തിലെത്തുന്നത്.