Tuesday, October 13, 2020

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ പ്രഖ്യാപിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ; രമണന്റെ ഐഡിയ ഏറ്റെടുത്ത് സൈബർലോകം

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ് പ്രശസ്ത ഹാസ്യതാരം ഹരിശ്രീ അശോകൻ.

പഞ്ചാബി ഹൗസിലെ ഹിറ്റ് കഥാപാത്രമായ രമണനായാണ് താരത്തിന്റെ പുതിയ പോസ്റ്റ്. സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് തന്നെ കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കാനാണ് താരം കുറിച്ചത്.

സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ… സാറുമാരെ.- രമണന്റെ ചിത്രത്തോടൊപ്പം ഹരിശ്രീ അശോകന്‍ കുറിച്ചു. എന്തായാലും ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ട്രോളുകളുമായി എത്തുന്നത്.

Trending Articles

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

സുഡാനി ഫ്രം നൈജീരിയക്ക്‌ ശേഷം സകരിയ ഒരുക്കുന്ന ‘ഹലാൽ...

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമക്ക്‌ ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഹലാൽ ലൗ സ്റ്റോറി...

അക്ഷയ്‌ കുമാർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ...

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകൻ ജേക്സ്‌ ബിജോയ്‌ ഹിന്ദിയിലേക്ക്‌ ചുവട്‌ വെക്കുന്നു. ജി അശോക്‌ സംവിധാനം ചെയ്യുന്ന 'ദുർഗാവതി' എന്ന സിനിമയിലൂടെയാണ് ജേക്‌സ്‌ ബിജോയ്‌ ബോളിവുഡിൽ...

ഞാൻ ‘അമ്മ’യിൽ നിന്ന് രാജിവെക്കുന്നു, ഒപ്പം ഇടവേള ബാബു...

താൻ 'അമ്മ' സംഘടനയിൽ നിന്നും രാജിവെക്കുന്നുവെന്നും ഒപ്പംഇടവേള ബാബു രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും നടി പാർവതി തിരുവോത്‌. ആക്രമിക്കപ്പെട്ട നടി ഭാവനയെ കുറിച്ച്‌ ഇടവേള ബാബു നടത്തിയ പരാമർശമാണ് പാർവതിയുടെ...

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും;...

അമ്പത്തിയൊന്നാമത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. മികച്ച ചിത്രങ്ങളും ചലച്ചിത്ര പ്രവർത്തകരും ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആസ്വാദകർക്ക് പ്രവചിക്കാൻ കഴിയാത്ത വിധം നിരവധി താരങ്ങളിലേക്കാണ് സൂചനകൾ...

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ;...

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.