Have a great idea? Young Innovators Program 2020-2023


വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തുവാനും, അവയെ പിന്തുണക്കുവാനും അവ യാഥാർഥ്യമാക്കുവാനും വേണ്ടി കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടപ്പിക്കുന്ന യങ്‌ ഇന്നേവേറ്റേഴ്സ്‌ മീറ്റിന്റെ രണ്ടാം ഘട്ടത്തിന് അപേക്ഷകൾ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. ഒരുപാട്‌ മേഖലകളിൽ നിന്ന്, അത്‌ കൃഷിയാവാം, അനിമൽ ഹസ്‌ബന്ററി ആകാം, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ ആകാം. അല്ലെങ്കിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, മുതിർന്നവർ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ നമ്മുടെ മെഡിക്കൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ. അങ്ങനെ ഇരുപത്തിയൊന്നോളം വിഷയങ്ങളിൽ നിന്ന് ഒരു വിഷയം തിരഞ്ഞെടുത്ത്‌ ഗവേഷണത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക്‌ അവയെ കുറിച്ച്‌ കൂടുതൽ പഠനം നടത്തി ആ ഒരു മേഖലയെ മെച്ചപ്പെടുത്തുവാനായിട്ടുള്ള പുതിയ ആശയങ്ങൾ ഈ ഒരു പ്ലാറ്റ്‌ഫോമിലൂടെ സമർപ്പിക്കാവുന്നതാണ്. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ പിന്നീട്‌ അങ്ങോട്ട്‌ അവയെ കുറിച്ച്‌ കൂടുതൽ പഠിക്കുവാനും അത്‌ പ്രായോഗികമായി ഇമ്പ്ലിമന്റ്‌ ചെയ്യുവാനുമൊക്കെ KDISC ടെ പൂർണ പിന്തുണ നിങ്ങൾക്ക്‌ ഉണ്ടാകും. അപേക്ഷകൾ നൽകേണ്ട അവസാന തിയ്യതി ആഗസ്റ്റ്‌ 8ന് ആണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ https://yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

നിങ്ങളുടെ ആശയം ഒരു മാറ്റത്തിന് വഴിയൊരുക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ വെബ്‌സൈറ്റ്‌ സന്ദർശിക്കുക, നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക, അപേക്ഷകൾ നൽകുക. ഇതിന്റെ സംഘാടകർക്കും ഇതിൽ പങ്കെടുക്കാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റെ എല്ലവിധ ആശംസയും ഭാവുകങ്ങളും ഞാൻ നേരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...