കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു വയസുകാരൻ ഹേമന്ത്. ആന്ധ്ര സ്വദേശിയായ ഈ കുഞ്ഞു പയ്യൻ തന്റെ സ്വപ്നമായ ഒരു സൈക്കിൾ വാങ്ങുന്നതിനായി സൂക്ഷിച്ച പണമാണ് സംസ്ഥാന സർക്കാരിന് നൽകിയത്. തേടപ്പള്ളിയിലെ YSRCP ഓഫീസിൽ വെച്ച് സംസ്ഥാന മന്ത്രി പേർനി വെങ്കട്ടരാമയ്യയുടെ കയ്യിലാണ് ഈ കൊച്ചു മിടുക്കൻ പണം കൈമാറിയത്.
Subscribe
Login
0 Comments