Sunday, October 18, 2020

ലക്ഷ്മി ബോംബ് നിരോധിക്കണം; അക്ഷയ് കുമാർ ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകൾ

അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന സനിമയ്ക്കെതിരെ ഇപ്പോൾ ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിക്കുന്ന തരത്തിലാണ് ചിത്രമെന്നാണ് ആരോപണം.

Akshay kumar in Laxmi Bomb

ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. ദീപാവലിക്ക് മുന്‍പായി നവംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ എന്നവകാശപ്പെടുന്ന ഈ ചിത്രം നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടു.

രാഘവാ ലോറന്‍സിന്‍റെ ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.

Trending Articles

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനാകാനൊരുങ്ങി...

ക്രിക്കറ്റ് ഇതി ഹാസവും ശ്രീലങ്കയുടെ അഭിമാന താരവുമായിരുന്ന മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മുരളീധരനായി വേഷമിടുന്നത് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം...

മലയാള സിനിമയുടെ യുവരാജാവിന് മുപ്പത്തിയെട്ടാം പിറന്നാൾ; ആഘോഷമാക്കി താര...

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിലെ യുവരാജാവായി അറിയപ്പെട്ടയാളാണ് പൃഥിരാജ്. നടനും നിർമ്മാതാവും, സംവിധായകനും, ഗായകനുമൊക്കയായി പ്രതിഭ തെളിയിച്ച താരം. മോളിവുഡിൽ മാത്രമല്ല തമിഴിലും ബോളിവുഡിലുമെല്ലാം പൃഥി വരവറിയിച്ചിരുന്നു. താരത്തിന്...

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി തമിഴ് സംഘടനകൾ

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ...

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ പ്രഖ്യാപിച്ചാൽ തീരുന്ന...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...

സിബി മലയിൽ – ആസിഫ്‌ അലി കൂട്ടുകെട്ട്‌ ഒന്നിക്കുന്ന...

നീണ്ട ഇടവേളക്ക്‌ ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമക്ക്‌ തുടക്കമായി. ആസിഫ്‌ ആലി നായകനാകുന്ന ചിത്രത്തിന്റെ പേര് കൊത്ത്‌ എന്നാണ്. ഇത്തവണ എഴുത്തുകാരനിൽ നിന്ന് മാറി നിർമ്മാതാവിന്റെ വേഷത്തിലാണ്...

ലക്ഷ്മി ബോംബ് നിരോധിക്കണം; അക്ഷയ് കുമാർ...

അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന സനിമയ്ക്കെതിരെ ഇപ്പോൾ ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ...

വിവാഹശേഷവും സിനിമ ഉപേക്ഷിച്ചില്ല; സിഐഡി ഷീലയായി...

മിനിസ്ക്രീനിലൂടെ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് മിയ ജോർജ്. അടുത്തിടെയാണ് മിയ വിവാഹിതയായത്. എന്നാൽ മലയാളത്തിലെ പതിവുപോലെ വിവാഹശേഷം അഭിനയം നിർത്തിയില്ല....

ചാക്കോച്ചനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’;...

മലയാള സിനിമയിൽ നീണ്ടകാലം എഡിറ്റർ ജോലികൾ ചെയ്യുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. 'നിഴൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും നയൻതാരയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌....