പ്രണവ് മോഹൻലാലിനെ നായകനാക്കുന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹൃദയ’ത്തിലെ ഗാനങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റെടുത്ത് ആരാധകർ. സംഗീതത്തിന് പ്രാധാന്യം നൽകി എടുക്കുന്ന ചിത്രത്ത്തിലെ ഗാനങ്ങൾ പുറത്തിറക്കാൻ കാത്തിരിക്കാനാകുന്നില്ല എന്നാണ് വിനീത് കുറിച്ചത്. 15 ഗാനങ്ങളാണ് സിനിമയിൽ ഉള്ളത്.

’ഹൃദയത്തിന്റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് ഞാന്‍ നോക്കുകയായിരുന്നു. ചിത്രത്തില്‍ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങാന്‍ കാത്തിരിക്കാനാവുന്നില്ല. ഗോ കൊറോണ, ഗോ’, എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്തത്. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് എക്കാലത്തും മലയാള സിനിമ ആരാധകരുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്നു എന്നതും ഈ ആകാംഷയ്ക്ക് പിന്നിലുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ എണ്ണായിരത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. ‘സംഭാഷണം പാട്ടുകളിലൂടെ ആണോ’ എന്നും ‘സിനിമ ഫുള്‍ പാട്ടാണോ’ എന്ന ചോദ്യത്തിന് ‘ഏറെക്കുറെ’ എന്നാണ് വിനീതിന്റെ മറുപടി. ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന്റെ സംഗീത സംവിധായകന്‍. മെറിലാൻഡ് സിനിമാസ് ആണ് നിർമ്മാണം. മലയാളത്തിൽ അത്ര പരിചിതം അല്ലാത്ത മ്യൂസിക്കൽ വിഭാഗത്തിലുള്ള സിനിമയാണോ എന്നും ആരാധകർ ചോദിക്കുന്നു.