ശ്രീരാമൻ ആയി ഹൃത്വിക്‌ റോഷൻ, സീതയായി ദീപിക; 500 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്‌ ‘ദംഗൾ’ സംവിധായകൻ

ദംഗൾ ഒരുക്കിയ നിതേഷ്‌ തിവാരിയുടെ ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഹൃത്വിക്‌ റോഷൻ നായകനാകും. രാമായണം ആസ്പദമാക്കി ഒരുക്കുന്ന ഈ ഇതിഹാസ ചിത്രത്തിൽ‌ ശ്രീരാമൻ ആയിട്ടാകും ഹൃത്വിക്‌ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്‌. നിതേഷ്‌ തിവാരിയോടൊപ്പം രവി ഉദ്യവരും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഗങ്ങളുള്ള സിനിമയായാണ് അണിയറക്കാർ ഒരുക്കുന്നത്‌.

മുഴുവനായും 3D യിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ ദീപിക പദുക്കോൺ എത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു. ഹിന്ദിക്ക്‌ പുറമെ തമിഴ്‌, തെലുങ്ക്‌ തുടങ്ങിയ ഭാഷകളിൽ കൂടി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്‌ മധു മന്ദേന, നമിത്‌ മൽഹോത്ര, അല്ലു അരവിന്ദ്‌ എന്നിവർ ചേർന്നാണ്. ഏതാണ്ട്‌ 500 കോടി രൂപയാണ് ചിത്രത്തിന് കണക്കാക്കുന്ന ബഡ്‌ജറ്റ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments