മലയാള സിനിമയിൽ ഇനി പാടില്ലെന്ന ഗായകൻ വിജയ് യേശുദാസിന്റെ പ്രസ്താവനയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന ചർച്ചയായിരുന്നത്. നിരവധിപ്പേർ ഇതിനോട് പ്രതികരിച്ച് രംഗത്തുവരികയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് വിജയ് യേശുദാസ്. പാട്ട് നിര്‍ത്തുമെന്നോ, മലയാളത്തില്‍ പാടില്ലെന്നോ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിനിടെ താൻ പറഞ്ഞ കാര്യങ്ങളിൽ ഒരു ഭാഗം മാത്രം എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. അഭിമുഖം വായിക്കാനാണ് ഇത്തരം ഹെഡർ ഇടുന്നത്. മലയാളത്തില്‍ പാടില്ലെന്നോ ഒരിക്കലും പറഞ്ഞിട്ടുമില്ല’ വിജയ് യേശുദാസ് പറഞ്ഞു. കുറച്ചുകൂടി സൂക്ഷിച്ചുമാത്രമായിരിക്കും മലയാളത്തിലെ പാട്ടുകള്‍ തെരഞ്ഞെടുക്കുകയെന്നുമാത്രമാണ് ഉദ്ദേശിച്ചത്. അത് വളച്ചൊടിക്കുകയായിരുന്നു.
മറ്റു ഇന്‍ഡസ്ട്രികളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കുമെന്നും പറഞ്ഞിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ അര്‍ഹിക്കുന്നുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.



