മമ്മൂക്കക്ക്‌ മാത്രം ചെയ്യാൻ പറ്റുന്ന ഒരു കഥ മനസ്സിലുണ്ട്‌, അടുത്തത്‌ അത്‌ ചെയ്യും: പൃഥ്വിരാജ്‌

ലൂസിഫർ റിലീസ്‌ കഴിഞ്ഞതിന് ശേഷം പൃഥ്വിരാജ്‌ ഏറ്റവും കൂടുതൽ കേട്ട ഒരു ചോദ്യമാണ് മമ്മൂക്കയെ വെച്ച്‌ എന്നാണ് സിനിമ ചെയ്യുന്നത്‌ എന്ന്. പല ഊഹാപോഹങ്ങളും ഇതിനെ പറ്റി വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിന് ഏകദേശം ഒരു അവസാനം പൃഥ്വി തന്നെ നൽകിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ഏഷ്യാനെറ്റ്‌ സംഘടിപ്പിച്ച ‘മ്യൂസിക്‌ റൈഡ്‌ വിത്‌ നാദിർഷ’ എന്ന പരിപാടിയിൽ ആണ് പൃഥ്വി ഇതിനെ കുറിച്ച്‌ പറഞ്ഞത്‌. എന്നാണ് മമ്മൂക്കയെ കുറിച്ച്‌ ഒരു സിനിമ എന്ന് നാദിർഷയുടെ ചോദ്യത്തിന് തന്റെ മനസ്സിൽ മമ്മൂക്കക്ക്‌ പറ്റിയ ഒരു കഥയുണ്ടെന്നും അത്‌ അദ്ദേഹം ഓകെ പറഞ്ഞില്ലെങ്കിൽ ഉപേക്ഷിക്കും സമ്മതം മൂളുകയാണെങ്കിൽ അതായിരിക്കും അടുത്തത്‌ ചെയ്യുക എന്നും പൃഥ്വിരാജ്‌ പറഞ്ഞു.

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഈ സ്വപ്ന കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുന്നത്‌ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments