തന്റെ അമേരിക്കൻ കോളേജ് കാലഘട്ടത്തിൽ താൻ ആദ്യമായി ശ്രദ്ധിക്കുന്ന ജെനുവിൻ ആക്ടർ ആയിരുന്നു ഇർഫാൻ ഖാൻ എന്നു പറഞ്ഞു കൊണ്ടാണ് ഫഹദ് ഫാസിൽ തന്റെ അനുശോചന കുറിപ്പ് തുടങ്ങുന്നത്. ഇത് വരെ കണ്ടിട്ടില്ലാത്ത ഇർഫാൻ ഖാൻ ആണ് പഠനം ഉപേക്ഷിച്ചു അഭിനയത്തിൽ ശ്രദ്ധ പതിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹത്തെ കാണാൻ ലഭിച്ച അവസരം പാഴാക്കി കളഞ്ഞതിൽ ഇന്ന് ഏറ്റവും അധികം താൻ വേദനിക്കുന്നുവെന്നും ഫഹദ് ഫാസിൽ കുറിക്കുന്നു.
തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ച ഈ കുറിപ്പിനൊപ്പം സിനിമ ലോകത്തിന്റെ തന്നെ വേദനയും ഫഹദ് പങ്കു വച്ചിട്ടുണ്ട്. ഹൃദയം തകർക്കുന്ന മറ്റൊരു ഓർമാകുറിപ്പ് കൂടിയാണ് ഇത്.



