ദുൽഖറിനും കീർത്തിക്കുമൊപ്പം അഭിനയിക്കണം; ഉത്തര ശരത്

മലയാളികളുടെ പ്രിയ നടി ആശാ ശരത്തിന്റെ മകളാണ് ഉത്തര ശരത്. അഭിനയരംഗത്തേക്കും താരപുത്രി കാലെടുത്തു വച്ചുകഴിഞ്ഞു. ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്. തന്റെ അമ്മയായ ആശാ ശരത്തും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഖെദ്ദ.

ഇപ്പോഴിതാ തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഉത്തര.ദുൽഖറോടൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നാണ് വെളിപ്പെടുത്താൽ . ലിസ്റ്റിൽ ദുൽഖർ മാത്രമല്ല കീർത്തി സുരേഷ്, ഫഹദ് തുടങ്ങിയവരോടൊപ്പവും അഭിനയിക്കണമെന്നുണ്ട്.തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ‘ചാര്‍ളി’ എന്ന സിനിമ കണ്ട ശേഷമാണെന്നും ഉത്തര പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉത്തരയുടെ വെളിപ്പെടുത്തൽ .

‘എനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ദുല്‍ഖറിന്റെ അഭിനയം വളരെ ഇഷ്ടമാണ്. പിന്നെ കീര്‍ത്തി സുരേഷും, ഫഹദ് ഫാസിലും. അങ്ങനെ വലിയൊരു ലിസ്റ്റുണ്ട്. ബോളിവുഡില്‍ പ്രിയങ്ക ചോപ്രയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവര്‍ നല്ല കഴിവുള്ള സ്ത്രീയാണ്. ഏത് വേഷവും മികച്ച രീതിയിലാണ് അവതരിപ്പിക്കുക. പ്രിയങ്കയെ കാണണം എന്നും, അവരോടൊപ്പം സിനിമയെ കുറിച്ച്‌ സംസാരിക്കണമെന്നൊക്കെ എന്റെ ആഗ്രഹമാണ്.’ ഉത്തര പറഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...