രാഷ്ട്രീയക്കാരന്റെ ഭാര്യയാകാൻ ആഗ്രഹിച്ചിരുന്നില്ല; തുറന്നു പറഞ്ഞ് മേതിൽ ദേവിക

പ്രേക്ഷകരുടെ ഇഷ്ടതാരം മാത്രമല്ല. കൊല്ലത്തുനിന്നുള്ള എംഎൽഎകൂടിയാണ് മുകേഷ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ ദാമ്പത്യ ജീവിതം സംഭവബഹുലമായിരുന്നു. അദ്യഭാര്യയും നടിയുമായ സരിതയുമായി പിരിഞ്ഞ മുകേഷ് നർത്തകിയായ മേതിൽ ദേവികയെയാണ് പിന്നെ വിവാഹം ചെയ്തത്‌.

ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് ദേവിക. ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നാണ് ദേവിക പറയുന്നത്. നടന്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു.എന്തിനാണ് തന്നെ വിവാഹം ചെയ്തെന്നുവരെ ഒരുഘട്ടത്തിൽ ചിന്തിച്ചിരുന്നതായും ദേവിക വെളിപ്പെടുത്തുന്നു.

എന്നാൽ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന് ഇപ്പോൾ മനസിലാക്കിയെന്ന് ദേവിക പറഞ്ഞു. നേരത്തേ മുകേഷിനെതിരായ ആരോപണങ്ങളോടും ദേവിക ശക്തമായി പ്രതികരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്നകാര്യങ്ങളിൽ തനിക്ക് ആശങ്കയില്ല. അനാവാശ്യ സന്ദേശങ്ങളയക്കുന്ന സ്ത്രീകളെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും, തന്നോട് അദ്ദേഹം കള്ളം പറയില്ലെന്നുമായിരുന്നു ദേവികയുടെ പ്രതികരണം.