പൃഥ്വിരാജിനെ വെച്ച്‌ ഒരു ആക്ഷൻ ചിത്രം സംവിധാനം ചെയ്യും: ഗോകുൽ സുരേഷ്‌

സിനിമയിൽ വരുന്നതിന് തന്നെ തന്റെ പിതാവിനൊപ്പം താൻ ആരാധിച്ചിരുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്നു ഗോകുൽ സുരേഷ് പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ആഗ്രഹം കൂടി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധാനം ചെയ്യാൻ വലിയ ആഗ്രഹം ഉണ്ടെന്നും അങ്ങനെ ചെയ്താൽ അതിലെ നായകൻ പൃഥ്വി ആയിരിക്കും എന്നാണ് ഗോകുൽ പറയുന്നത്. ഗോകുൽ നായകനാകുന്ന പുതിയ ചിത്രം ‘ഉൾട്ട’യുടെ പ്രൊമോഷൻ പരിപാടിക്കിടെയുള്ള അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്ന് പറച്ചിൽ. ആക്ഷൻ പശ്ചാത്തലത്തിൽ ഉള്ള സിനിമയാണ് മനസിൽ എന്നും ഒരു കാലത്ത് അത് ചെയ്യും എന്നും ഗോകുൽ പറഞ്ഞു.

തന്റെ അച്ഛന്റെ സിനിമയായ ‘മേൽവിലാസം’ റിലീസ്‌ ദിവസം പോലും താൻ കാണാൻ പോയത്‌ ഒരു പൃഥ്വിരാജ്‌ ചിത്രമാണെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും ഗോകുൽ പറയുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments