എന്ന് ആ തോന്നലുണ്ടാകുന്നുവോ അന്ന് അഭിനയം നിർത്തും; മോഹൻലാൽ

മലയാളികളുടെ പ്രിയങ്കരനായ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് നിർണായകമായ തീരുമാനം വ്യക്തമാക്കുകയാണ് താരം. അഭിനയം തൊഴിലായി തോന്നിയാൽ അന്ന് അവസാനിപ്പിക്കുമെന്നാണ് മോഹൻലാൽ പറയുന്നത്.

ദൈവമേ ഇതൊരു തൊഴിലാണല്ലോ എന്ന് തോന്നുന്നത് എപ്പോഴാണോ ആ നിമിഷം അഭിനയം ഞാന്‍ അവസാനിപ്പിക്കും. ഇത് സത്യം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.തന്നെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും പുതിയതാണ്. എല്ലാ അഭിനേതാക്കളും അനുഗ്രഹീതരാണ്. പുതിയ ഡയലോഗുകള്‍ വസ്ത്രങ്ങള്‍ സംഘട്ടന രംഗങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം അതൊരു വെളിപാടാണ്’, മോഹന്‍ലാല്‍ പറഞ്ഞു.

‘ബോക്സ് ഓഫീസ് വിജയങ്ങള്‍ കുറിച്ച്‌ ചിന്തിക്കുന്നില്ല. അതൊക്കെ സംവിധായകന്റെയും നിര്‍മാതാവിന്റെയും കഴിവാണെന്നും താരം കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ ദൃശ്യം 2 വിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.