തന്റെ ജീവിതം സിനിമയാകുവാണെങ്കിൽ നായകനായി ദുൽഖർ വരണമെന്ന് സുരേഷ്‌ റൈന

ക്രിക്കറ്റ്‌ താരം സുരേഷ്‌ റൈനയുടെ കമന്ര് ആണ് ഇപ്പോൾ സിനിമ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്‌. പ്രത്യേകിച്ച്‌ ദുൽഖർ സൽമാൻ ആരാധകർക്കിടയിൽ. നിങ്ങളുടെ ജീവിതം സിനിമയാക്കുവാണെങ്കിൽ അതിൽ ആരെയാകും നായകൻ ആയി നിങ്ങൾ തിരഞ്ഞെടുക്കുക എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ദുൽഖർ സൽമാൻ അല്ലെങ്കിൽ ഷാഹിദ്‌ കപൂർ എന്ന് റൈന കൊടുത്ത മറുപടിയാണ് തരംഗമായത്‌. നേരത്തെ ക്രിക്കറ്റ്‌ താരമായി ദുൽഖർ ‘സോയ ഫാക്റ്റർ’ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്‌. അതുപോലെ ‘ജേഴ്സി’ എന്ന ക്രിക്കറ്റ്‌ ആസ്പദമാക്കി ഒരുങ്ങിയ തെലുഗു ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ഷാഹിദും ആണ് നായകനാകുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments