നല്ല സിനിമകൾക്ക് വേണ്ടി സ്വന്തം ഇമേജ് നോക്കേണ്ടതില്ല എന്ന് ഞാൻ മൻസിലാക്കിയിട്ടുണ്ട്: പൃഥ്വിരാജ്

തന്നെ പ്രേക്ഷകർ വെറുത്തിരുന്ന ഒരു സമയത്തിൽ നിന്നും സ്വന്തം ഇമേജ് അല്ല, നല്ല സിനിമകളാണ് പ്രേക്ഷകർക്ക് കൂടുതലും വേണ്ടത് എന്ന് താൻ മനസിലാക്കിയിട്ടുണ്ട് എന്നു പൃഥ്വി പറയുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ ഈ തുറന്ന് പറച്ചിൽ. അവാർഡ് ഫങ്ഷനിൽ തന്റെ പ്രസംഗം കേൾക്കാൻ പോലും തയ്യാറാവാതിരുന്ന പ്രേക്ഷകർക്ക് മുന്നിൽ രഞ്ജിത് ചിത്രം ഇന്ത്യൻ റുപ്പീ റിലീസ് ആകുകയും പിന്നീട് അത് ഒരു ഹിറ്റ് ആയി മാറുകയും ചെയ്ത സമയമാണ് അക്കാര്യം തനിക്ക് ബോധ്യപ്പെട്ടത് എന്നും പറയുന്നതിനോടൊപ്പം തന്നെ താരസാന്നിധ്യം ഇല്ലാതെ വിജയിച്ച ചിത്രങ്ങളെ കുറിച്ചും പൃഥ്വി പറയുന്നുണ്ട്‌.

ഇതോടൊപ്പം തന്നെ വരാനിരിക്കുന്ന ജീൻ പോൾ ലാൽ ചിത്രം ഡ്രൈവിങ് ലൈസൻസിനെ കുറിച്ചും പൃഥ്വി വാചാലനാകുന്നുണ്ട്‌. ഒരു സൂപ്പർതാരവും അദ്ദേഹത്തിന്റെ ആരാധകനായ RTO ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്‌. പൃഥ്വിരാജും സുരാജുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments