കഥ നല്ലതെങ്കിൽ ആർക്കൊപ്പവും അഭിനയിക്കും; പാർവതി

മലയാള സിനിമയിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന വിശേഷണം ഉള്ള നടിയാണ് പാർവതി. നിലപാടികൾ തുറന്നു പറഞ്ഞ് നിരവധി ചർച്ചകൾക്ക് താരം വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചും, കാഴ്ചപ്പാടുകളെക്കുറിച്ചും ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം. താന്‍ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ആരാണ് നായകനെന്ന് നോക്കാറില്ലെന്നും പാര്‍വതി പറഞ്ഞു. അത് സംവിധായകന്റെ അവകാശമാണ്. കഥ നല്ലതെങ്കിൽ ആർക്കൊപ്പവും അഭിനയിക്കുമെന്നാണ് താരം വ്യക്തമാക്കിയത്.

പാര്‍വതി ഒരു സിനിമ സംവിധാനം ചെയ്താല്‍ ആരായിരിക്കും നായകന്‍ എന്ന ചോദ്യത്തിന് പാര്‍വതി പറയുന്ന പേര് ആസിഫലി. എന്നാൽ മലയാളത്തിലെ മികച്ച നടനായി പാര്‍വതി പറയുന്ന പേര് ഫഹദ് ഫാസിലിന്റേതാണ്. റിമ കല്ലിങ്കലിനെ പോലുള്ള വനിതകള്‍ സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...