പാര്‍ട്ടി അച്ഛന്റേത് തനിക്ക് ബന്ധമില്ല; ആരാധകര്‍ക്ക് മുന്നറിയിപ്പു നല്‍കി വിജയ്

പിതാവ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കിയാണ് തമിഴകത്തിന്റെ സൂപ്പര്‍ താരം വിജയ് രംഗത്തുവന്നിരിക്കുന്നത്..തന്റെ പേരോ ഫോട്ടോയോ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നടന്‍ വിജയ്, അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല, ആരാധകര്‍ തന്നെ കണ്ട് പാര്‍ട്ടിയില്‍ ചേരരുതെന്നും താരം മുന്നറിയിപ്പു നല്‍കി.
‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,’ വിജയ് പത്രക്കുറിപ്പില്‍ പറഞ്ഞു. വിജയ് മക്കള്‍ ഇയക്കം’ എന്ന പേരും ഉപയോഗിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഏരെ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ് ആരാധകര്‍ കാത്തിരിക്കുകയാണ്. ആ സമയത്താണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പിതാവിന്‍രെ നീക്കം. വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു താരത്തിന്റെ അച്ഛന്‍ ചന്ദ്രശേഖറാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ഒരു ഫാന്‍സ് സംഘടന റജിസ്റ്റര്‍ ചെയ്യാന്‍ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതൊരിക്കലും രാ,്ട്രീയ പാര്‍ട്ടിയാകുന്നതിനോട് യോജിപ്പില്ലെന്നാണ് വിജയുടെ നിലപാട്. അതു കൊണ്ടു തന്നെയാണ് അച്ഛനെതിരെ തന്നെ വിജയ് പ്രതികരിച്ചത്.