പുതിയ സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് എന്ന ആപ്പില്‍ താനില്ലെന്ന് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ക്ലബ് ഹൗസില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്ന് വെളിപ്പെടുത്തിയ താരം തന്റെ പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്നും വ്യക്തമാക്കി.
തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചില വ്യാജ പ്രൊഫൈലുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ദുല്‍ഖര്‍ പങ്കുവെച്ചു. ട്വിറ്ററിലൂടെയായിരുന്നു ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.



