സിനിമാ താരങ്ങൾക്ക് പ്രത്യേകിച്ചും നടിമാർക്ക് ഫോട്ടോകളുടെ താഴെ മോശം കമന്റുകൾ വരുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. സമൂഹത്തിലെ കപടസദാചാരവാദികളാണ് അതിന് പിറകിൽ. ഇപ്പോഴിതാ യുവനടി അനശ്വര രാജന്റെ ചിത്രത്തിന് താഴെയാണ് പൊങ്കാല. നിക്കറിട്ട് ഗ്ലാമറസ് പോസിലുള്ള ഫോട്ടോയുടെ താഴെയാണ് ആങ്ങളമാരെത്തിയത്.
അതോടുകൂടി താരത്തിനെ പിന്തുണച്ച് സഹനടിമാരുമെത്തി. പാർവതി, റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങിയവരാണ് അനശ്വരയ്ക്ക് പിന്തുണയറിയിച്ച് ചിത്രങ്ങളടക്കെ പോസ്റ്റ് ചെയ്തത്.
സ്വിം സ്യൂട്ടില്‍ നടന്ന് വരുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് ‘അത്ഭുതം, അത്ഭുതം, സ്ത്രീകള്‍ക്ക് കാല് ഉണ്ട്’ എന്നായിരുന്നു റിമയുട ക്യാപ്ഷന്‍. കാല് മുഴുവന്‍ കാണുന്ന ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് അഹാനയും അനാര്‍ക്കലി മരക്കാരും ചിത്രം പോസ്റ്റ് ചെയ്തത്. യോഗ ചെയ്യുന്നതിനിടെ കാല് കാണിച്ച് കൊണ്ടുള്ള വീഡിയോ ആയിരുന്നു കനിയുടെ പോസ്റ്റ്.
സോഷ്യൽമ മീഡിയ ആങ്ങളമാരെ ചൊടിപ്പിക്കുന്ന ചിത്രങ്ങളുമായി പ്രതിഷേധമിറിയിച്ച് അനുപമ പരമേശ്വരനും, നിമിഷ സജയനും,ഗ്രേസ് ആന്റണിയും രംഗത്തെത്തിയിരുന്നു. നടിമാരുടെ വസ്ത്ര ധാരണത്തിന് നേരെ ഉണ്ടാവുന്ന അധിക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് പെൺപുലികൾ ചേർന്ന് നൽകിയത്.
മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...
യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...
വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ.
ഒരു കുടുംബ ചിത്രമെന്ന...