പൂർണമായും വിർച്വൽ റിയാലിറ്റിയിൽ ഷൂട്ട്‌ ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ; പുതിയ പരീക്ഷണവുമായി പൃഥ്വിരാജ്‌

പൂർണമായും വിർച്വൽ റിയാലിറ്റിയിൽ ഷൂട്ട്‌ ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയുമായി പൃഥ്വിരാജ്‌ വരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്‌ ഗോകുൽരാജ്‌ ഭാസ്കർ ആണ്. പൃഥ്വിരാജ്‌ പ്രൊഡക്ഷനും മാജിക്‌ ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. മലയാളത്തിന് പുറമെ തമിഴ്‌, കന്നഡ, ഹിന്ദി, തെലുഗു തുടങ്ങി ബഹു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്‌.