മലയാളി മനസുകളിൽ ശബ്ദം കൊണ്ട് ഇടം നേടിയ കെഎസ് ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള പ്രഗതി ബാന്റ് ആണ് ഇന്നത്തെ സോഷ്യൽ മീഡിയ താരം.
ഇവർ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ബഹുഭാഷ മ്യൂസിക്ക് സീരീസിലെ ആദ്യ ഗാനം ഇന്ന് റിലീസ് ആയിരിക്കുകയാണ്. ജിതിൻ ലാൽ സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ ആൽബം സൂപ്പർതാരം പൃഥ്വിരാജ് ആണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്.
ബോധി, ഗതി, മുക്തി എന്നീ മ്യൂസിക് വീഡിയോകളിലെ ബോധി എന്ന ആദ്യ ഭാഗം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ലെനയാണ് ഇതിലെ പ്രധാന താരമായി എത്തുന്നത്. മറ്റുള്ള വീഡിയോകളിൽ നൈല ഉഷയും ഗോധ നായിക വാമിഖയും അഭിനയിക്കുന്നു. കെ.എസ് ഹരിശങ്കർ, പ്രശ്യസ് പീറ്റർ, അഭിഷേക് അമാനത്ത്, അഭിജിത്ത് സുധി, അബിൻ സാഗർ എന്നിവർ അടങ്ങുന്ന പ്രഗതി ബാന്റ് ഇപ്പോൾ മലയാളി മനസ്സിലെ പ്രിയപെട്ടവരാണ്. ഇതിനു മുൻപേ ഇവരുടേതായി യൂട്യൂബിൽ റിലീസ് ആയ ‘ജിയ ജലെ’ കവർ വേർഷൻ വൻ തരംഗം ആയിരുന്നു.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)