ഇന്ദ്രജിത്തും അനുസിത്താരയും ഒന്നിക്കുന്ന ‘അനുരാധ Crime No.59/2019’ ചിത്രീകരണം പുരോഗമിക്കുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ‘അനുരാധ Crime No.59/2019’ ചിത്രീകരണം പുരോഗമിക്കുന്നു. ഷാന്‍ തുളസീധരന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

Anu Sithara in Anuradha Crime No 59/2019

ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ പീതാംബരന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. അനു സീതാരയാണ് അനുരാധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുവിനെ കേന്ദ്ര കഥാപാത്രം ആക്കിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സുരഭി സന്തോഷ് ആണ് ഇന്ദ്രജിത്തിന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത്. ബേബി അനന്യ മകളായും എത്തുന്നു.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.