അനുരാധ ക്രൈം നമ്പര്‍ 59/2019; സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി

ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍ 59/2019. ഇന്ദജ്രജിത്തും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ക്രൈം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി. ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ചിത്രമായിരിക്കുമിത്. രാത്രി കാട്ടുപാതയിലൂടെ വരുന്ന ജീപ്പും അതിന്‍റെ വെളിച്ചത്തില്‍ റോഡിനരികില്‍ കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കാലുകളുമാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഗാര്‍ഡിയന്‍ ഏഞ്ചല്‍സ്, ഗോള്‍ഡന്‍ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറുകളില്‍ ആഞ്ചലീന ആന്റണി, ഷെരീഫ് എംപി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

windows 7 home basic lizenz kaufen