മോഹൻലാലിന് ശേഷം MGR ആയി ഇന്ദ്രജിത്ത്; ആവേശത്തോടെ ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ

ഗൗതം മേനോന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ജയലളിത ബയോപ്പിക് വെബ് സീരീസിൽ ഇന്ദ്രജിത്ത്‌ പ്രധാന താരമാവുന്ന വാർത്തകൾ ഇതിനോടകം തന്നെ വലിയ തരംഗം ഉണ്ടാക്കിയിരുന്നു. മണിരത്‌നം ഒരുക്കിയ ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ ചെയ്ത എംജിആർ കഥാപത്രത്തിനു ശേഷം വീണ്ടും മലയാളത്തിൽ നിന്നു തന്നെ ഇന്ദ്രജിത് എംജിആർ ആയി തമിഴിലേക്ക് എത്തുകയാണ്.

Indrajith as MGR in Queen

രമ്യ കൃഷ്ണൻ ജയലളിത കഥാപാത്രം ചെയ്യുന്ന സീരീസിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ട്രെയ്‌ലറിലെ എം ജി ആർ ആയുള്ള ഇന്ദ്രജിത്തിന്റെ പ്രകടനം ഇതിനോടകം തന്നെ തമിഴ്‌ പ്രേക്ഷകർ എറ്റെടുത്ത്‌ കഴിഞ്ഞു. Mx Player ഒരുക്കുന്ന ഈ വെബ്സീരീസ്‌ ഡിസംബർ 20ന് ആണ് ഓൺലൈൻ റിലീസ്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments