ദുൽഖർ ചിത്രം ‘കുറുപ്പ്‌’ ഡബ്ബിംഗ്‌ വർക്ക്‌ തുടങ്ങി; ചിത്രം പങ്കുവെച്ച്‌ ഇന്ദ്രജിത്ത്‌

ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത്‌ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന കുറുപ്പിന്റെ ഡബ്ബിംഗ്‌ വർക്കുകൾ ആരംഭിച്ചു. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രജിത്ത്‌ സുകുമാരൻ ആണ് ഡബ്ബിംഗ്‌ വിശേഷങ്ങൾ പങ്കുവെച്ചത്‌. കേരള ചരിത്രത്തിലെ എക്കാലത്തെയും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതമാണ് ചിത്രം പറയുന്നത്‌.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്.