മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ഈ മാസം ആരംഭിക്കും; മുഖ്യ കഥാപാത്രമായി ഇന്ദ്രജിത്തും

ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ്‌ ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു. ഡിസംബർ 18ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലർ‌ ജോണറിൽ പെടുന്ന ചിത്രമാണെന്നാണ് അറിയുന്നത്‌. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഇന്ദ്രജിത് എത്തുന്നുണ്ട്‌. ലൂസിഫറിന് ശേഷം മോഹൻലാലും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്‌. നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷയാണ് എത്തുന്നത്‌.

ഫാമിലി ആക്ഷൻ ത്രില്ലർ ലേബലിൽ വരുന്ന ചിത്രം വിവിധ രാജ്യങ്ങളിലായിട്ടാകും ചിത്രീകരിക്കുക. ഇതിനോടകം ‘6’ എന്ന് ആയിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. തമിഴിലെ ഒരു വമ്പൻ ബാനർ ആയിരിക്കും ഈ ഗംഭീര പ്രൊജക്റ്റ്‌ ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments