ഗൗതം മേനോൻ ചിത്രത്തിൽ MGR ആയി ഇന്ദ്രജിത്‌..!!

നരകസൂരൻ എന്ന സിനിമയുടെ റിലീസിന് മുന്നെ ഇന്ദ്രജിത്തിനെ തേടി തമിഴ്‌ സിനിമ വീണ്ടും. ഗൗതം മേനോൻ ഒരുക്കുന്ന പുതിയ പ്രൊജക്റ്റിലേക്കാണ് ഇന്ദ്രജിത്തിന് ക്ഷണം കിട്ടിയിരിക്കുന്നത്‌. സാക്ഷാൽ പുറച്ചി തലൈവർ MGR ആയിട്ടാകും ഇന്ദ്രജിത്‌ അഭിനയിക്കുക എന്നാണ് ചിത്രത്തെ പറ്റി അറിയാൻ സാധിച്ചത്‌. അന്തരിച്ച മുൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കിയാണ് ഗൗതം മേനോൻ ഈ പ്രൊജക്റ്റ്‌ ഒരുക്കുന്നത്‌. ഒരു വെബ്‌ സീരീസ്‌ ആയി ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി എത്തുന്നത്‌ രമ്യ കൃഷ്ണനാണ്. ചിത്രത്തെ പറ്റി മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടിലെങ്കിലും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments