നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. പക്ഷെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിലൊരാളാണ് മേഘ്ന രാജ്. വിവാഹശേഷം കുടുംബജീവിതത്തിൽ ശര്ദ്ധ കേന്ദ്രീകരിച്ചിരുന്ന താരത്തിന് ഏറെ ദൗർഭാഗ്യകരമായ ഘട്ടമായിരുന്നു.ഭര്‍ത്താവും തെന്നിന്ത്യയിലെ പ്രശസ്ത നടനുമായ ചിരഞ്ജീവി സാര്‍ജയുടെ മരണം.
ചീരുവിന്റെ മരണസമയത്ത് മേഘ്ന ഗർഭിണിയായിരുന്നു.നടി നസ്രിയ, അനന്യ എന്നിവരാണ് ഭര്‍ത്താവ് ചിരഞ്ജീവിയുടെ അകാല വിയോഗത്തില്‍ മേഘ്നയ്ക്ക് കരുത്തായി നിന്നത്. പിന്നീട് മകൻ ജനിച്ചതോടെ താരം പതിയെ സാധാരണ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു.
ഇപ്പോഴിതാ, മേഘ്നയുടെയും ചിരഞ്ജീവിയുടെയും മകനെ കാണാന്‍ മലയാളത്തില്‍ നിന്നും മറ്റൊരു താരം എത്തിയിരിക്കുകയാണ്. നടന് ഇന്ദ്രജിത്താണ് മേഘ്നയെയും ജൂനിയര്‍ ചിരുവിനെയും സന്ദര്‍ശിച്ചത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന സുഹൃത്ത് സന്ദര്‍ശിച്ച വിവരം കുറിച്ചത്.
‘നാളുകള്‍ക്ക് ശേഷം നമ്മള് കണ്ടു ഇന്ദ്രൂ! ഉടന്‍ പൂര്‍ണിമയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങള്‍ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു ..ജൂനിയര്‍ ചിരുവിന് നിങ്ങളുടെ കമ്ബനി ഇഷ്ടമായി’- എന്നായിരുന്നു മേഘ്നയുടെ വാക്കുകള്‍.



