ജി ആർ ഇന്ദുഗോപൻ്റെ അമ്മിണിപ്പിള്ള വെട്ടുക്കേസ് സിനിമയാകുന്നു; ബിജു മേനോൻ പ്രധാന വേഷത്തിൽ

എഴുത്തുകാരൻ ജി ആർ ഇന്ദു ഗോപന്റെ ചെറുകഥ അമ്മിണിപ്പിള്ള വെട്ടുക്കേസ് സിനിമയാകുന്നു. ഓൾഡ്മൊങ്ക്സ് ഡിസൈനിലെ എൻ ശ്രീജിത്താണ് സംവിധാനം ചെയ്യുന്നത്. രാജേഷ് പിന്നാടനാണ് തിരക്കഥ ഒരുക്കുന്നത്.

ബിജു മേനോനാണ് അമ്മിണി പിള്ള എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. E4
എൻറർടൈൻമെൻറ്​സാണ് ചിത്രം നിർമ്മിക്കുന്നത്​. ആഗസ്റ്റ് 25ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

80കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്​ അമ്മിണിപ്പിള്ള വെട്ടുകേസ്​.
അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ
മേഖലയിലാണ്​ കഥ നടക്കുന്നത്​. ചെറുകഥയുടെ പേരായിരിക്കില്ല സിനിമയുടെ
ടൈറ്റിലെന്നും ആശയവും
കഥാപാത്രങ്ങളും മൂലകഥ പോലെ ആണെങ്കിലും സിനിമയുടെ ഭാഷയിലേക്ക്
ചിത്രത്തിനെ മാറ്റുമെന്നും ശ്രീജിത്ത് പറഞ്ഞു.