ഷൂട്ടിംഗ്‌ ഇതുവരെ തുടങ്ങിയില്ല; ബിലാലിന് ബുക്‌ മൈ ഷോയിൽ 50000 ഇൻട്രസ്റ്റ്‌

മമ്മൂട്ടി – അമൽ നീരദ്‌ ടീമിന്റെ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമായ ബിലാൽ മലയാളക്കര ഒന്നാകെ പ്രതീക്ഷ പുലർത്തുന്ന ഒരു ചിത്രമാണ്. പ്രഖ്യാപനം നടന്നിട്ട്‌ ഒരുപാട്‌ ആയെങ്കിലും സിനിമയുടെ ഷൂട്ടിംഗ്‌ ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷെ സിനിമയെ കിറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രശസ്ത ടിക്കറ്റ്‌ ബുക്കിംഗ്‌ സൈറ്റ്‌ ആയ ബുക്‌ മൈ ഷോയിൽ ഇതിനോടകം 50000ൽ പരം ഇൻട്രസ്റ്റുകൾ ആണ് സിനിമക്ക്‌ ലഭിച്ചിട്ടുള്ളത്‌. ഷൂട്ടിംഗ്‌ ജോലികൾ പൂർത്തിയായ റിലീസ്‌ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ മരക്കാറിന് 60000 ത്തിനടുത്ത്‌ ഇൻട്രസ്റ്റ്‌ ആണുള്ളത്‌ എന്നത്‌ കൂടി നോക്കുമ്പോൾ ആണ് ബിലാലിന്റെ കാത്തിരിപ്പ്‌ എത്രത്തോളം പ്രേക്ഷകരിലുണ്ടെന്ന് മനസ്സിലാകുന്നത്‌.