ഷെയ്ൻ നിഗം നായകനായ അനുരാജ് മനോഹർ എന്ന നവാഗതന്റെ ചിത്രം തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യ ദിനം അധികം ആളില്ലാതെ തുടങ്ങിയെങ്കിലും പിന്നീട് ഇത് വരെ തീയേറ്ററിൽ നിറഞ്ഞ സദസ്സോടെ ആണ് ചിത്രം പ്രദർശനം തുടരുന്നത്. ഷെയ്ൻ നിഗത്തിന്റെ ഏറ്റവും വലിയ ഹിറ്റിലേയ്ക്ക് ആണ് ഇപ്പോൾ ഇഷ്ക്കിന്റെ യാത്ര. മലയാളികളുടെ സദാചാര ബോധത്തെ ചോദ്യം ചെയ്തു കൊണ്ട് ഒരുക്കിയ രചനയും അവതരണവും എല്ലാം മലയാളി പ്രേക്ഷകർക്ക് നന്നേ ബോധിച്ചു എന്നു തിയേറ്റർ പ്രതികരണങ്ങളിൽ നിന്നു നമുക്ക് മനസിലാക്കാം.

ചിത്രം പറഞ്ഞ കഥയും അതിനു തിരഞ്ഞെടുത്ത സന്ദർഭവും തന്നെയാണ് ഈ ജനപ്രീതി ചിത്രത്തിന് നേടി കൊടുത്തത്. ഇത് പോലൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാവുന്ന രണ്ടു അഭിപ്രായങ്ങളെ നേരിടണം എന്നറിഞ്ഞു കൊണ്ട് തന്നെ ഇത് നിർമിച്ച E4 Entertainment നും AVA Production ഉം കയ്യടികൾ അർഹിക്കുന്നു. ഇനിയും വരട്ടെ ഇത്തരം ചിത്രങ്ങൾ.



