മലയാളത്തിലെ തന്നെ ഏറ്റവും അധികം ഗ്യാരണ്ടി നൽകുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഏറ്റവും പുതിയ സംരംഭം ‘ഇഷ്ക്’ നാളെ ചിത്രീകരണം ആരംഭിക്കും. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ആൻ ശീതൾ, ലിയോണ ലിഷോയ് എന്നിവർ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നു.
അൻസാർ ഷ ചായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാൻ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറക്കി.




