അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാകുന്ന ഇഷ്ക് IMDB യുടെ മോസ്റ്റ് ആന്റിസിപേറ്റഡ് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ 6ആം സ്ഥാനത്ത്. താരത്തിളക്കം ഇല്ലാത്ത ഈ ഒരു ചെറിയ ചിത്രത്തെ സംബന്ധിച്ച് ഇത്തരമൊരു നേട്ടം വളരെ വിലപ്പെട്ടതാണ്. ഈ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച മറ്റൊരു മലയാള ചിത്രം മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ടയാണ്.

എസ്ര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആൻ ശീതൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. E4 Entertainment & AVA Production ചേർന്ന് നിർമ്മിക്കുന്ന ചിത്രം മേയ് 17ന് തിയേറ്ററുകളിലെത്തും.



