‘നിഴലി’ലെ ബാലതാരം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്

‘നിഴല്‍’ എന്ന ഒറ്റ സിനിമയിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ച് പറ്റിയ ബാലതാരമാണ് ഐസിന്‍ ഹാഷ്. പരസ്യചിത്രങ്ങളിലൂടെയാണ് ഐസിന്റെ അഭിനയത്തിന്റെ തുടക്കം. രാജ്യന്തര പരസ്യ ബ്രാഡുകളായ നിഡോ, കിന്റര്‍ ജോയ്, വര്‍ണര്‍ ബ്രോസ് തുടങ്ങിയ കമ്പനികളുടെ മോഡല്‍ കൂടിയാണ് ഈ കൊച്ചു താരം.

ഇൻസ്റ്റാഗ്രാമിൽ വൻ ഫാൻ ഫോള്ളോവിങ് ഉള്ള താരം കൂടിയാണ് ഐസിന്‍. താൻ ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സിനിമയുടെ വിവരം ഐസിന്‍ തന്നെയാണ് ഇൻസ്റ്റയിലൂടെ പങ്കുവെച്ചത്. ‘നോര്‍ത്ത് ഓഫ് ദി ടെന്‍’ എന്നാണ് സിനിമയുടെ പേര്. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ചിത്രം സംവിധാനം ചെയ്യുന്നത് അമേരിക്കക്കാരനായ റെയാന്‍ ലാമെറാണ്​​. അബു​ദാബി, ചിക്കാ​ഗോ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം സ്വദേശി ഹാഷ് ജവാദിന്റെയും, അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനായ ഐസിന്‍ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.