ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ വരുന്നു; ഇത്തവണ കാളിദാസ് – മഞ്ജു വാര്യർ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’…!!

അനന്തഭദ്രം, ഉറുമി എന്നീ പൃഥ്വിരാജ് ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു. ജാക്ക് ആൻഡ് ജിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 28ന് ഹരിപ്പാട് വച്ചു ഷൂട്ടിങ് തുടങ്ങും.

ലെൻസ്മാൻ എന്റർറ്റെയൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. കുമ്പളങ്ങി നൈറ്റ്സിന് ശേഷം അജയൻ ചാലിശ്ശേരി ഒരുക്കുന്ന കലാസംവിധാന ജോലികൾ ഇപ്പോൾ ഹരിപ്പാട് പുരോഗമിക്കുകയാണ്.

സന്തോഷ് ശിവൻ തന്നെ കാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് ചെയ്യുക. കുടുംബ പ്രേക്ഷകരെ മുന്നിൽ നിർത്തി ഹാസ്യത്തിൽ ചാലിച്ചൊരുകുന്ന ഒരു ത്രില്ലർ ആയിരിക്കും ചിത്രം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments