‘ജഗമേ തന്തിരം’ ആദ്യ ഗാനം നാളെ; ധനുഷ്‌ പിറന്നാൾ സ്പെഷ്യൽ

പേട്ട എന്ന സിനിമക്ക്‌ ശേഷം കാർത്തിക്‌ സുബ്ബരാജ്‌ ഒരുക്കുന്ന ‘ജഗമേ തന്തിരം’ എന്ന സിനിമയിലെ ‘റാകിട റാകിട’ എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 9 മണിക്ക്‌ റിലീസ്‌ ചെയ്യും. ധനുഷിന്റെ പിറന്നാൾ സ്പെഷ്യൽ ആയിട്ടാണ് അണിയറ പ്രവർത്തകർ ഗാനം പുറത്തിറക്കുന്നത്‌. സന്തോഷ്‌ നാരായണൻ സംഗീതം നിർവഹിക്കുന്ന സിനിമയിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക.