മണിച്ചിത്രത്താഴിൽ അഭിനയിക്കാതിരുന്നതിനക്കുറിച്ച് ജഗതി

ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ഏക്കാലത്തേയും മികച്ച് ഹിറ്റുകളിൽ ഒന്നായിരുന്നു. എന്നാൽ തന്റെ അഭിനയജീവിതത്തിലുടനീളം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ജഗതി ശ്രീകുമാർ എന്തു കൊണ്ട് മണിച്ചിത്രത്താഴിലില്ലാതെ പോയി എന്ന് പ്രേക്ഷകർ ആലോചിക്കാറുമുണ്ട്.

അതിന്റെ കാരണം ജഗതി തന്നെ ഒരിക്കൽ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. ‘ഫാസില്‍ എന്നെ മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് വിളിച്ചതാണ്. പക്ഷെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല കാരണം താഹ എന്ന സംവിധായകന് ഞാന് അതിനു മുന്‍പേ വാക്ക് കൊടുത്തു പോയി. മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളായി അഭിനയിക്കുന്ന ‘വാരഫലം’ എന്ന സിനിമയ്ക്ക് വേണ്ടി. മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ എന്റെ വാക്ക് മാറ്റാന്‍ ഒരുക്കമല്ലായിരുന്നു. സിനിമയില്‍ കമ്മിറ്റ്മെന്റ് പ്രധാനമാണ്. ഞാന്‍ എന്റെ അച്ഛനില്‍ നിന്നാണ് അത് പഠിച്ചത്’. എന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് ജഗതിയുടെ മറുപടി

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...