ജേക്സ്‌ ബിജോയ്‌ ആണ് താരം; ട്രെന്റിംഗിൽ മുന്നിൽ അയ്യപ്പനും കോശിയും, ഫോറൻസികും

ജേക്സ്‌ ബിജോയ് സംഗീതം നൽകിയ രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലറും ടീസറും ആണ് യൂട്യൂബിൽ ഇപ്പോൾ ട്രെന്റിങ്. ടോവിനോ നായകൻ ആവുന്ന ഫോറൻസിക്കും, പൃഥ്വിരാജ് – ബിജു മേനോൻ ടീം വീണ്ടും സച്ചിയ്ക്കൊപ്പം ഒന്നിക്കുന്ന അയ്യപ്പനും കോശിയും. ട്രെന്റിങ് നിക്കുന്നത് കൂടാതെ ഇത് വരെയില്ലാത്ത പ്രേക്ഷക പ്രതീക്ഷകളും ചിത്രങ്ങൾക്ക് ലഭിച്ചു തുടങ്ങി. രണ്ടു വീഡിയോകളിലും മികച്ച നിന്നത് ജേക്സ്‌ ഒരുക്കിയ സംഗീതം തന്നെ എന്നതും പ്രശംസനീയമാണ്. കഴിഞ്ഞ കൊല്ലത്തെ മികച്ച യാത്രയ്ക്ക് ശേഷം ഈ കൊല്ലവും തന്റെ മാർക്കുകൾ മലയാള സിനിമയിൽ വരച്ചു ചേർക്കാൻ ഒരുങ്ങുകയാണ് ജെയ്ക്ക്സ് ബിജോയ്. അയ്യപ്പനും കോശിയും, ഫോറൻസിക്‌ എന്നിങ്ങനെയാണ് യഥാക്രമം 1ഉം 2ഉം സ്ഥാനങ്ങൾ.

ജേക്സിനെ കൂടാതെ മറ്റൊരു സാമ്യം കൂടി ഉണ്ട് ഈ ടീസറിനും ട്രയ്ലറിനും. ഡോൺ മാക്‌സ് എന്ന എഡിറ്റർ. ഡോണ്മാക്സ്‌ എഡിറ്റ് ചെയ്തവയാണ് രണ്ടും. രണ്ടു പേരുടെയും സാന്നിധ്യം രണ്ടു സിനിമകളുടെയും പ്രതീക്ഷയിൽ ചെറിയ ഉയർച്ചയല്ല വരുത്തിയത് എന്നു തീർച്ച.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments