മമ്മൂട്ടിയുടെ സി ബി ഐ 5ആം ഭാഗത്തിൽ സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്‌

വീണ്ടും സേതുരാമ അയ്യരായി മമ്മൂക്ക എത്തുമ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷത്തിലാണ്. ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, എന്നിങ്ങനെ നാലു ചിത്രങ്ങളാണ് സേതുരാമയ്യർ നായകനായെത്തിയത്. ഇപ്പോൾ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. കെ മധു സംവിധാനവും എസ് എൻ സ്വാമി രചനയും നിർവഹിക്കുന്ന സിനിമയിൽ ഇക്കുറി ഒരു മാറ്റമുണ്ട്. കഴിഞ്ഞ 4 സിനിമകളിലും പ്രവർത്തിച്ച മലയാളിയെ ഒന്നടങ്കം ആവേശം കൊള്ളിച്ച ശ്യാം എന്ന സംഗീത പ്രതിഭക്ക് പകരം പുത്തൻ തലമുറയുടെ ഹരമായ ജേക്സ് ബിജോയ്‌ ആണ് സംഗീതം ഒരുക്കുന്നത്. ജേക്സ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി ഇക്കാര്യം പുറത്ത് വിട്ടത്.

ജൂണിൽ ചിത്രീകരണം തുടങ്ങാൻ ആണ് അണിയറ പ്രവർത്തകരുടെ പദ്ധതി. മമ്മൂട്ടിയും മുകേഷും കൂടാതെ പുതിയ സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...