വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2020

അയ്യപ്പനും കോശിക്കും ശേഷം പൃഥ്വിരാജും ജേക്സ്‌ ബിജോയിയും വീണ്ടും ഒന്നിക്കുന്നു

അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മറ്റൊരു പൃഥ്വിരാജ് ചിത്രത്തിന് കൂടി സംഗീതമൊരുക്കാൻ ജേക്സ്‌ ബിജോയ്. പൃഥ്വിയുടെ സംവിധാന സഹായി കൂടി ആയ ഇർഷാദ് പരാരി ഒരുക്കുന്ന അയൽവാശി എന്ന സിനിമയിലാണ് ഇനി ജേക്സ്‌ സംഗീതമൊരുക്കുക. അയ്യപ്പനും കോശിയിലെ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചത്. മുൻപ് പൃഥ്വിരാജ്‌ ചിത്രമായ രണത്തിനു വേണ്ടി ഒരുക്കിയ ടൈറ്റിൽ സോങ് ഇന്നും മലയാളത്തിലെ മികച്ച ടൈറ്റിൽ ഗാനങ്ങളിൽ ഒന്നാണ്.

നിലവിൽ ആടുജീവിതം ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ വിദേശത്തുള്ള പൃഥ്വി അതു കഴിഞ്ഞ്‌ ആയിരിക്കും അയൽവാശി തുടങ്ങുക എന്നറിയുന്നു. പൃഥ്വിയോടൊപ്പം ചേട്ടൻ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിലെത്തുന്ന സിനിമയാണിത്‌. അയ്യപ്പനും കോശിയും കൂടാതെ മാഫിയ, ഫോറൻസിക്‌ എന്നീ സിനിമകൾ കൂടി ജേക്സിന്റെതായി ഫെബ്രുവരിയിൽ പുറത്തിറങ്ങുകയുണ്ടായി. ജേക്സ്‌ എന്ന സംഗീത സംവിധായകന്റെ കഴിവ്‌ അടിവരയിടുന്നതായിരുന്നു എല്ലാം എന്ന് സിനിമ കണ്ട ഏതൊരു പ്രേക്ഷകനും പറയും.

avatar
  Subscribe  
Notify of

Trending Articles

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള സന്ദേശം ഏറ്റെടുത്ത്‌ സിനിമ ലോകവും

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും...

ക്വാറന്റൈൻ കാലത്ത്‌ പഴയ ചിത്രം പങ്കുവെച്ച്‌ പൂർണിമ ഇന്ദ്രജിത്ത്‌

രാജ്യം മുഴുവൻ കൊറോണ ലോക്ക്‌ ഡൗൺ കാലത്ത്‌ അകപ്പെട്ടിരിക്കുമ്പോൾ സെലിബ്രിറ്റികളും അവരവരുടെ വീടുകളിൽ തന്നെയാണ്. മിക്കവരും സോഷ്യൽ മീഡിയകൾ വഴി പലതരം രസകരവും കൗതുകവുമായ കാര്യങ്ങൾ ആരാധകരവുമായി പങ്കുവെക്കുന്നുമുണ്ട്‌. അക്കൂട്ടത്തിൽ...

ദുരിതാശ്വാസ സഹായമായി നയൻതാരയും; നൽകിയത് 20 ലക്ഷം രൂപ

സൗത്ത് ഇന്ത്യയിലെ തന്നെ വിലകൂടിയ താരമായ നയൻസും കൊറോണയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് പങ്കാളിയാവുന്നു. രാജ്യം മുഴുവൻ ഒരുമിച്ചു നിൽക്കുമ്പോൾ താരങ്ങളും അതിൽ പങ്കു ചേരുന്നത് വലിയ പ്രശംസ അർഹിക്കുന്ന ഒന്നാണ്. 20...

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ; സൗത്ത്‌ ഇന്ത്യയിലെ...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകി 4...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ;...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...