ത്രസിപ്പിക്കുന്ന സംഗീതവുമായി വീണ്ടും ജേക്സ്‌ ബിജോയ്; കൽക്കിയിലെ സംഗീതം കയ്യടി നേടുന്നു

തന്റെ സംഗീത ജീവിതത്തിലെ മറ്റൊരു അധ്യായം കൂടി പിന്നിട്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രത്തിലൂടെ ജേക്സ്‌ ബിജോയ്. ഇന്ന് തിയേറ്ററുകളിലെത്തിയ മാസ്സ് ആക്ഷൻ ചിത്രമായ കൽക്കിയിൽ ടോവിനോയുടെ ആക്ഷൻ രംഗങ്ങൾക്ക് പ്രേക്ഷകർ കയ്യടിച്ചതിന് കാരണക്കാരൻ ജേക്സ്‌ കൂടിയാണ്.
നാസിക്ക് ധോലും മറ്റും ഉപയോഗിച്ചാണ് താൻ ആ സംഗീതം ഒരുക്കിയത് എന്ന് ജേക്സ്‌ മുന്നേ പറഞ്ഞിരുന്നു. വ്യത്യസ്തവും ചിത്രത്തിലെ വലിയ പോസിറ്റിവുകളിൽ ഒന്നും കൂടി ആയിരുന്നു ചിത്രത്തിലെ സംഗീതം.

ഇനി വരാനിരിക്കുന്ന പൊറിഞ്ചു മറിയം ജോസ്‌, മാഫിയ (തമിഴ്‌) തുടങ്ങിയ ചിത്രങ്ങളിലും ഈ വ്യത്യസ്ത ജേക്സ്‌ ബിജോയ് തുടരും എന്നു തന്നെ കരുതാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments